കണ്ണപുരം :- കണ്ണപുരം അയ്യോത്ത് പ്ലൈവുഡ്‌സ് കമ്പനിയിൽ വൻ തീപ്പിടുത്തം. അയ്യോത്ത് സ്റ്റാർ ബോർഡ് ഇൻഡസ്ട്രീസിലാണു തീപിടിച്ചത്. മരസാമഗ്രികൾ ഉണക്കാനുള്ള ടിംബർ സീ സണിങ് ചേംബറിൽ നിന്നും തീ ആളിപ്പടരുകയായിരുന്നു. ഇന്നലെ പുലർച്ചെയോടെയാണ് തീപ്പിടുത്തമുണ്ടായത്.
നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് അഗ്നിരക്ഷാ സേനയുടെ കണ്ണൂർ, തളിപ്പറമ്പ് യൂണിറ്റുകളും കണ്ണപുരം പൊലീസും സ്ഥലത്തെത്തി. മണിക്കൂറുകളോളം പരിശ്രമിച്ചാണ് തീയണച്ചത്. ലക്ഷക്കണക്കിന് രൂപ വിലവരുന്ന സീസണിങ് ചേംബർ യന്ത്രങ്ങളും 400 ലധികം മരബോർഡുകളും പൂർണമായും കത്തി നശിച്ചു.ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.