കണ്ണൂരില്‍ നിപയില്ല;പരിശോധനഫലം നെഗറ്റീവ്

 


കണ്ണൂര്‍:-നിപ രോഗം സംശയിച്ച് കണ്ണൂരില്‍ ചികിത്സയില്‍ കഴിഞ്ഞ രണ്ട് പേര്‍ക്കും നിപയില്ലെന്ന് പരിശോധന ഫലം.കോഴിക്കോട് മെഡിക്കല്‍ കോളജ് ലാബിൽ നടത്തിയ പരിശോധനയില്‍ ഇരുവരുടെയും സാമ്പിളുകള്‍ നെഗറ്റീവായതോടെ ആശങ്കകള്‍ നീങ്ങി.

മാലൂര്‍ സ്വദേശികളായ ഇവർ വെള്ളിയാഴ്ച പനിയും ഛര്‍ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയപ്പോഴാണ് നിപയോട് സമാനമായ ലക്ഷണങ്ങള്‍ കണ്ടെത്തിയത്.

തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

Previous Post Next Post