കൊളച്ചേരി :- ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ കുട്ടികളുടെ സാംസ്കാരിക സംഘടനയായ നിവേദിത ബാലഗോകുലം ഈശാനമംഗലം സംഘടിപ്പിക്കുന്ന ശോഭയാത്രയുടെ പ്രചരണാർഥം കൊളച്ചേരിപ്പറമ്പിൽ സ്ഥാപിച്ച പ്രചരണ ബോർഡ് നശിപ്പിച്ച നിലയിൽ. ജന്മാഷ്ടമി സ്വാഗതസംഘം കമ്മിറ്റി മയ്യിൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.
കുട്ടികളുടെ നേതൃത്വത്തിൽ നടത്തുന്ന ആദ്ധ്യാത്മിക പരിപാടിയെ ഇരുട്ടിന്റെ മറവിൽ അലങ്കോലമാക്കാൻ ശ്രമിക്കുന്നതിനെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് സ്വാഗതസംഘം ഭാരവാഹികൾ അറിയിച്ചു. നാട്ടിൽ അശാന്തിപരത്തുന്നവരെ സമൂഹം ഒറ്റപ്പെടുത്തണമെന്നും യോഗത്തിൽ അഭിപ്രായപ്പെട്ടു.