പള്ളിപ്പറമ്പ് :- കോടിപ്പോയിൽ ശാഖ യൂത്ത് ലീഗ് നടത്തിയ ലക്കി ഡ്രോയിൽ ഒന്നാം സ്ഥാനം നേടിയ വ്യക്തിക്ക് സമ്മാനം നൽകി. കോടിപ്പോയിൽ ശാഖ അഹ്മദ് സാഹിബ് മെമ്മോറിയൽ സൗധത്തിൽ വെച്ച് മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെ.കെ മുസ്തഫ സാഹിബ് ഗോൾഡ് കോയിൻ സമ്മാനം നൽകി.
കെ എം സി സി നേതാവ് നൂറുദ്ദീൻ സാഹിബ്, ശാഖ സെക്രട്ടറി അബ്ദുൽ ഗഫൂർ, യൂത്ത് ലീഗ് ശാഖ പ്രസിഡന്റ് ഹകീം, സെക്രട്ടറി ശിഹാബ്, ട്രഷർ ഇല്യാസ്, ജോയിൻ സെക്രട്ടറി നദീർ എന്നിവർ പങ്കെടുത്തു.