കെ എസ് ചിത്രയ്ക്ക് ക്ഷേത്ര കലാശ്രീ പുരസ്കാരം, കൊളച്ചേരി സ്വദേശി കലാമണ്ഡലം ശ്രീനാഥിന് യുവപ്രതിഭാ പുരസ്കാരം


കണ്ണൂർ: -
സംസ്ഥാന ക്ഷേത്രകലാ അക്കാദമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു.ക്ഷേത്രകലാ ശ്രീ പുരസ്‌കാരത്തിന് ഗായിക കെ എസ് ചിത്രയെ തിരഞ്ഞെടുത്തു. ക്ഷേത്രകലാ ഫെലോഷിപ്പുകൾക്ക് ഡോ. രാജശ്രീ വാര്യരെയും ഡോ. ആർ എൽ വി രാമകൃഷ്‌ണനെയും തിരഞ്ഞെടുത്തു.

വിവിധ മേഖലയിലെ 36 പേർക്കാണ് പുരസ്‌കാരം നൽകുന്നത്. ക്ഷേത്ര കലാ അവാർഡിന് 15 പേരും ഗുരുപൂജ പുരസ്കാരത്തിന് 6പേരും അർഹരായി.

 യുവപ്രതിഭാ പുരസ്കാരത്തിന് ചാക്യാർകൂത്തിൽ കൊളച്ചേരി സ്വദേശി കലാമണ്ഡലം ശ്രീനാഥും കൃഷ്ണനാട്ടത്തിൽ എം പി കൃഷ്ണപ്രസാദ്, തൃശൂരും അർഹനായി.

അവാർഡ് വിതരണം ഒക്ടോബർ 6ന് എരിപുരം ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന ചടങ്ങിൽ ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ നിർവ്വഹിക്കും.


Previous Post Next Post