മയ്യിൽ :- തളിപ്പറമ്പ് സൗത്ത് ഉപജില്ല സംസ്കൃതം അക്കാദമിക് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സംസ്കൃത ദിനാഘോഷം സംഘടിപ്പിച്ചു. മയ്യിൽ ബിആർസി ഹാളിൽ നടന്ന പരിപാടി വി.ഐ രാകേഷ് ഉദ്ഘാടനം ചെയ്തു. ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ജാൻസി ജോൺ അധ്യക്ഷത വഹിച്ചു. കൗൺസിൽ മുൻ സെക്രട്ടറി പി.സി രാധാകൃഷ്ണനെ അനുസ്മരിച്ചുകൊണ്ട് ടി.കെ ശ്രീകാന്ത് സംസാരിച്ചു. ഡോ. ബി. ഉണ്ണി സംസ്കൃതദിനസന്ദേശം നല്കി. രാമായണം പ്രശ്നോത്തരി, പദ്യോച്ചാരണം, ഗാനാലാപനം എന്നീ മത്സരങ്ങളും അരങ്ങേറി.
ബി പി സി ഗോവിന്ദൻ എടാടത്തിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സംസ്കൃത ദിനാഘോഷ മത്സരങ്ങളിൽ വിജയികളായ അധ്യാപകർ പ്രശാന്തൻ പുതിയാണ്ടി , ടി.ഇ രാധാമണി എന്നിവരെ ഉപഹാരം നൽകി അനുമോദിച്ചു. സെക്രട്ടറി സി ഷംന സ്വാഗതവും പി.പി അജിത നന്ദിയും പറഞ്ഞു. സമാപന സമ്മേളനത്തിൽ മയ്യിൽ ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പ്രഥമാധ്യാപിക പി.വത്സല സമ്മാനദാനം നിർവഹിച്ചു.