പള്ളിപ്പറമ്പ് ഗവ എൽ.പി സ്കൂളിൽ സിറാജ് അക്ഷരദീപം പദ്ധതിക്ക് തുടക്കമായി


പള്ളിപ്പറമ്പ് :- സിറാജ് ദിനപത്രം സ്കൂളുകളിൽ നടപ്പിലാക്കുന്ന അക്ഷരദീപം പദ്ധതി പള്ളിപ്പറമ്പ് ഗവ എൽ.പി സ്കൂളിൽ ആരംഭിച്ചു.  പള്ളിപ്പറമ്പ് മർക്കസുൽ ഇർഷാദിയ്യ ഡയറക്ടർ പി.ആഷിഖ് സഖാഫി സ്കൂൾ ലീഡർ വി.പി ഫാത്തിമയ്ക്ക് പത്രം നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ അഷ്‌റഫ് അധ്യക്ഷത വഹിച്ചു. സിറാജ് ജില്ലാ ഫീൽഡ് ഓഫീസർ അഷ്റഫ് ചേലേരി പദ്ധതി അവതരിപ്പിച്ചു. ത്വയ്യിബ് പള്ളിപ്പറമ്പാണ് പത്രം സ്പോൺസർ ചെയ്തത്.

പി ടി എ പ്രസിഡണ്ട് കെ.പി മഹമൂദ്, ഹംസ മൗലവി, സി.കെ സത്താർ ഹാജി, ത്വയ്യിബ്, അമീർ ഉറുമ്പിയിൽ, സി.വി യഹ് യ, മുൻവാർഡ് മെമ്പർ കെ.പി മുനീർ, അധ്യാപികമാരായ സുനിത.കെ, എ.ഷൽന, സി.ജൗഹറ, മുൻ പ്രധാനാധ്യാപിക ജലജകുമാരി എന്നിവർ പങ്കെടുത്തു. പ്രധാന അധ്യാപിക കെ.വി കാഞ്ചന സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ.വി മുനീർ മാസ്റ്റർ നന്ദിയും പറഞ്ഞു.

Previous Post Next Post