വെൽഫെയർ പാർട്ടി കൊളച്ചേരി പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു

  



 ചേലേരി: - വെൽഫെയർ പാർട്ടി കൊളച്ചേരി പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ചേലേരിമുക്ക് ടൗണിൽ വെൽഫെയർപാർട്ടി കൊളച്ചേരി പഞ്ചായത്ത്‌ പ്രസിഡന്റ്‌ മുഹമ്മദ്‌ എം വി പതാക ഉയർത്തി. തുടർന്ന് മധുര വിതരണം നടത്തി.അലിഫ് ഓഡിറ്റോറിയത്തിൽ സ്വാതന്ത്ര്യദിന ക്വിസ് മത്സരം സംഘടിപ്പിച്ചു.  

ശാനയാസ്മിൻ, ഫൈസ മിൻഹ, കെൻസ ഫാത്തിമ, നജാദ് അബ്ദുൽകരീം എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി വിജയികളായി നിഷ്ത്താർ കെ കെ സ്വാഗതവും ഹസനുൽ ബന്ന നന്ദിയും പറഞ്ഞു.ഹമീദ് കുണ്ടത്തിൽ, ഹാരിസ് കെ കെ എന്നിവർ സംസാരിച്ചു.നൗഷാദ് ചേലേരി മത്സരത്തിന് നേതൃത്വം നൽകി.

Previous Post Next Post