ചേലേരി :- മൈനോറിറ്റി കോൺഗ്രസ്സ് ചേലേരി മണ്ഡലം കൺവൻഷൻ ചേലേരി മുഹമ്മദ് അബ്ദുറഹിമാൻ സ്മാരക കോൺഗ്രസ്സ് മന്ദിരത്തിൽ നടന്നു. മൈനോറിറ്റി കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി സുബൈർ മാക്കയുടെ അദ്ധ്യക്ഷതയിൽ മൈനോറിറ്റി കോൺഗ്രസ്സ് സംസ്ഥാന കോഡിനേറ്റർ സി.സി നസീർ ഹാജി ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡണ്ട് എം.കെ സുകുമാരൻ, ദളിത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി ദാമോദരൻ കൊയിലേരിയൻ, മുൻ മണ്ഡലം പ്രസിഡണ്ട് എൻ.വവി പ്രേമാനന്ദൻ ,മൈനോറിറ്റി കോൺഗ്രസ്സ് തളിപ്പറമ്പ് നിയോജക മണ്ഡലം ചെയർമാൻ ആലികുഞ്ഞി, മുണ്ടേരി മണ്ഡലം ചെയർമാൻ എം.വി ഉമ്മർ, സേവാദൾ കൊളച്ചേരി മണ്ഡലം ചെയർമാൻ ശംസു കൂളിയാലിൽ, മൈനോറിറ്റി കോൺഗ്രസ്സ് മുൻ ജില്ലാ കമ്മറ്റിയംഗം യഹിയ പള്ളിപ്പറമ്പ് ,ബൂത്ത് പ്രസിഡണ്ട് കെ.ഭാസ്കരൻ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. മൈനോറിറ്റി കോൺഗ്രസ്സ് തളിപ്പറമ്പ് നിയോജക മണ്ഡലം സെക്രട്ടറി ഇർഷാദ് അശ്രഫ് സ്വാഗതവും മണ്ഡലം ചെയർമാൻ യൂസഫ് പി.പി നന്ദിയും പറഞ്ഞു
യൂസഫ് പി.പി മണ്ഡലം ചെയർമാനും ജബ്ബാർ മാസ്റ്റർ നൂഞ്ഞേരി ജനറൽ സെക്രട്ടറിയുമായി മണ്ഡലം എക്സിക്യുട്ടീവ് കമ്മറ്റി രൂപീകരിച്ചു. മണ്ഡലം പ്രസിഡണ്ടും ജനറൽ സെക്രട്ടറിയും ചാർജ്ജ് ഏറ്റെടുത്തു.