ചട്ടുകപ്പാറ :- കോമക്കരി നവപ്രഭ വായനശാല & ഗ്രന്ഥാലയത്തിൽ പുസ്തക പരിചയ പരിപാടിയായ കർക്കിടക വായന സംഘടിപ്പിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഇ.പി.ആർ വേശാല ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് ജീൻവാൽജിൻ എന്ന പുസ്തകത്തെകുറിച്ച് അവതരണം നടത്തി.
കെ.മധു , കുമാരൻ.പി, അഷിൻ പി.പി എന്നിവർ സംസാരിച്ചു. വായനശാല പ്രസിഡണ്ട് കെ.വി ദിനേശൻ അദ്ധ്യക്ഷത വഹിച്ചു. വായനശാല സെക്രട്ടറി ഷിജു ഇ.പി സ്വാഗതവും വായനശാല ജോ. സെക്രട്ടറി ഗണേശൻ.കെ നന്ദിയും പറഞ്ഞു.