തരിയേരി സുഭാഷ് സ്മാരക വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു



മാണിയൂർ :- തരിയേരി സുഭാഷ് സ്മാരക വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. രാവിലെ വായനശാല പ്രസിഡണ്ട് ഒ.ബാലകൃഷ്ണൻ മാസ്റ്റർ പതാക ഉയർത്തി. വൈകുന്നേരം കുട്ടികൾക്കായി സ്വാതന്ത്ര്യ സമര ക്വിസ് മത്സരവും അനുമോദന സദസ്സും നടന്നു. അനുമോദന യോഗത്തിൽ കെ.പി ശിവദാസൻ സ്വാഗതവും ലൈബ്രേറിയൻ ബീന എൻ നന്ദിയും പ്രകാശിപ്പിച്ചു. 

പ്രസിഡണ്ട് ഒ.ബാലകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വqഹിച്ചു. ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ സാൻവിയ ഷനോജിനും രണ്ടാംസ്ഥാനം നേടിയ കെ.തന്മയയ്ക്കും പി.സി രാജേഷ് സമ്മാനദാനം നടത്തി. കേന്ദ്രീയ വിദ്യാലയം എറണാകുളം സോണലിൽ ഫുട്ബോൾ മത്സരത്തിൽ വിജയിച്ച കണ്ണൂർ കേന്ദ്രീയ വിദ്യാലയത്തിൻ്റെ ക്യാപ്റ്റനായ വായനശാല ബാലവേദി പ്രവർത്തക ശ്രീനന്ദയെ അനുമോദിച്ചു.









Previous Post Next Post