വയനാട് :- വയനാട് ദുരന്തം പിന്നിട്ട് ഒരാഴ്ച കഴിയുമ്പോൾ മുണ്ടക്കൈയിൽ നിന്നും വളർത്തു നായയെ ജീവനോടെ കണ്ടെത്തി. മുണ്ടക്കൈ സ്കൂളിന് സമീപത്തെ കുറ്റിക്കാട്ടിൽ നിന്നാണ് പൊമേറിയൻ നായയെ കണ്ടെത്തിയത്. എട്ടുദിവസത്തോളമായി ഭക്ഷണമില്ലാതെ കുറ്റിക്കാട്ടിൽ അകപ്പെട്ടിരിക്കുകയായിരുന്നു. സന്നദ്ധപ്രവർത്തകർ നടത്തിയ തെരച്ചിലിലാണ് നായയെ കണ്ടെത്തിയത്. നായയെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി.