കരിങ്കൽക്കുഴി :- ഭാവന കരിങ്കൽക്കുഴിയുടെ നേതൃത്വത്തിൽ കരിങ്കൽക്കുഴി പാൽ സൊസൈറ്റി മുതൽ അരിമ്പ്ര റോഡ് മുക്ക് വരെയുള്ള റോഡരിക് ശുചീകരിച്ചു. നണിയൂർ എ.എൽ.പി സ്‌കൂളിന് മുൻവശത്തെ PWD റോഡ് ശുചീകരിച്ചു.
ഭാവന സെക്രട്ടറി സി.രജുകുമാർ , പി.വി ഉണ്ണികൃഷ്ണൻ, പി.പ്രകാശൻ, മനീഷ് സാരംഗി തുടങ്ങിയവർ പങ്കെടുത്തു. ഇവിടെ റോഡരികിൽ വലിയ ചാലിൽ വാഹനങ്ങൾ ഇറങ്ങി നിരവധി അപകടങ്ങൾ സംഭവിച്ചിരുന്നു.