ഹജ് തീർത്ഥാടനം ; രെജിസ്ട്രേഷൻ ആരംഭിച്ചു


ന്യൂഡൽഹി :- അടുത്ത വർഷത്തെ ഹജ് തീർഥാടനത്തിനുള്ള റജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു. അടുത്ത മാസം 9 വരെ അപേക്ഷിക്കാം. ഈ വർഷം മുതൽ 'ഹജ് സുവിധ' മൊബൈൽ ആപ്ലിക്കേഷൻ വഴിയും അപേക്ഷിക്കാൻ സാധിക്കുമെന്നു കേന്ദ്രന്യൂനപക്ഷ മന്ത്രി കിരൺ റിജിജു പറഞ്ഞു. അപേക്ഷകർക്കു 2026 ജനുവരി 15 വരെയെങ്കിലും കാലാവധിയുള്ള പാസ്പോർട്ടുണ്ടായിരിക്കണം.

പുതിയ ഹജ് നയവും കേന്ദ്രമന്ത്രി അവതരിപ്പിച്ചു. നറുക്കെടുപ്പില്ലാതെ നേരിട്ട് അവസരം ലഭിക്കുന്നതിനുള്ള പ്രായം 70ൽ നിന്ന് 65 ആക്കിയിട്ടുണ്ട്. മെഹ്റം (ആൺ തുണ) ഇല്ലാത്ത 45 വയസ്സ് കഴിഞ്ഞ സ്ത്രീകൾക്ക് മെഹ്റം ഇല്ലാത്ത വിഭാഗത്തിൽ നിലവിലുള്ള മുൻഗണന തുടരും. പുതിയ നയം അനുസരിച്ച് 65 വയസ്സിനു മുകളിലുള്ളവർക്ക് ഒരു സഹായി നിർബന്ധമാണ്. വിവരങ്ങൾക്ക് : https://hajcommittee.gov.in/

Previous Post Next Post