കണ്ണപുരം:- സംസ്കാര ആർട്ടിസ്റ്റ്സ് വെൽഫെയർ ട്രസ്റ്റിൻ്റെയും സ്വപ്നം ആർട്ടിസ്റ്റ്സ് വെൽഫെയർ ഫൗണ്ടേഷൻ്റെയും ആഭിമുഖ്യത്തിൽ സാംസ്കാരികസംഗമവും പുരസ്കാര ജേതാക്കളെ ആദരിക്കലും നടത്തി. സംഗമം ക്ഷേത്രകലാ അക്കാദമി ചെയർമാൻ സംഗീതരത്നം ഡോ. കാഞ്ഞങ്ങാട് രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ ചീഫ് എക്സി. ഓഫീസർ ജി.വിശാഖൻ അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് രാമചന്ദ്രൻ പ്രഭാഷക കേസരിപുരസ്കാര ജേതാവ് കെ.എൻ.രാധാകൃഷ്ണനെയും കർമ്മസാരഥി പുരസ്കാര ജേതാവ് രാജേഷ് പാലങ്ങാട്ടിനെയും ഉപഹാരവും പൊന്നാടയും നൽകി ആദരിച്ചു. നാടക നടനും സംവിധായകനുമായ ഹരിദാസ് ചെറുകുന്ന്, ആർട്ടിസ്റ്റ് ശശികല, സദാനന്ദൻ കോടോത്ത്, കെ.പി. ജയബാലൻ, എം. നാരായണൻ, ഉമേഷ് കുമാർ കണ്ണപുരം, വിപിൻ വിശാഖൻ, പി. ജയചന്ദ്രൻ, സൗമ്യരഞ്ജിത്ത് എന്നിവർ പ്രസംഗിച്ചു.