പറശ്ശിനിക്കടവ് :- രണ്ടാഴ്ചയായി മുടങ്ങിയ പറശ്ശിനിക്കടവ് -മാട്ടൂൽ ബോട്ട് സർവീസ് ആഗസ്ത് 10 മുതൽ സാധാരണപോലെ നടത്തുമെന്ന് ജലഗതാഗതവകുപ്പ് അധികൃതർ പറഞ്ഞു. ശനിയാഴ്ച രാവിലെ 11.30 മുതൽ സർവീസ് പതിവ് പോലെ നടത്തും. ഇതോടൊപ്പം പറശ്ശിനിക്കടവിലെ ബോട്ട് സർവീസിൻ്റെ ടൂറിസം സർക്യൂട്ട് യാത്രകളും പതിവുപോലെ നടത്തും. ഈ റൂട്ടിൽ ഓടിക്കൊണ്ടിരുന്ന ബോട്ട് താത്കാലിക സംവിധാനമായി കഴിഞ്ഞ രണ്ടാഴ്ചയിലധികമായി അഴീക്കൽ-മാട്ടൂൽ സർവീസ് നടത്തി വരികയായിരുന്നു.
നിലവിൽ അഴീക്കൽ-മാട്ടൂൽ റൂട്ടിൽ സർവീസ് നടത്തിയിരുന്ന ബോട്ട് തകരാർ ആയതിനെ തുടർന്ന് അറ്റകുറ്റപ്പണിക്കായി കയറ്റിയതിനെ തുടർന്നാണ് പറശ്ശിനി-മാട്ടൂൽ ബോട്ട് പ്രസ്തുത റൂട്ടിൽ പകരമായി ഓടിയത്.ആ ബോട്ട് അറ്റകുറ്റപ്പണി നടത്തി തകരാർ പരിഹരിച്ചതിനെ തുടർന്നാണ് പറശ്ശിനി -മാട്ടൂൽ സർവീസ് സാധാരണ പോലെ ഓടാൻ വിട്ടുനൽകിയത്. ജൂലായ് 22 മുതലാണ് സർവീസ് നിർത്തിയത്.