വയനാടിനൊരു കൈത്താങ്ങ് ; പുലീപ്പി ഹിന്ദു എൽ.പി സ്കൂൾ സ്വരൂപിച്ച തുക കൈമാറി


കണ്ണാടിപ്പറമ്പ് :- വയനാട്ടിലെ ദുരന്തബാധിതരെ സഹായിക്കാൻ പുലീപ്പി ഹിന്ദു എൽ.പി സ്കൂൾ കുട്ടികളിലൂടെ സ്വരൂപിച്ച 15,490 രൂപ കൈമാറി. സ്കൂൾ അസംബ്ലിയിൽ നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.രമേശൻ്റെ സാന്നിദ്ധ്യത്തിൽ അഴീക്കോട് എം.എൽ.എ കെ.വി സുമേഷ് ഏറ്റുവാങ്ങി. 

സാമ്പാദ്യ കുടുക്കയിൽ ശേഖരിച്ച മുഴുവൻ പണവും കൈമാറിയ നൗമിക.കെ, അനുശ്രീയ.എം പ്രസാദ് എന്നീ കുട്ടികളെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. നാറാത്ത് പഞ്ചായത്ത് യുവ കർഷകയായി തെരഞ്ഞെടുത്ത സ്കൂൾ രക്ഷിതാവ് കൂടിയായ പ്രിയ.സി യെ ചടങ്ങിൽ എം.എൽ.എയും പഞ്ചായത്ത് പ്രസിഡണ്ടും ചേർന്ന്  ആദരിച്ചു. പി.ടി.എ പ്രസിഡണ്ട് കെ.ബാബു, പ്രധാനധ്യാപിക സി.വി സുധാമണി, സ്റ്റാഫ് സെക്രട്ടറി കെ.ഉഷ എന്നിവർ സംസാരിച്ചു.





Previous Post Next Post