മയ്യിൽ :- മയ്യിൽ ഗ്രാമപഞ്ചായത്ത്, ഗവ. ആയുർവേദ ഡിസ്പെൻസറി മയ്യിൽ, ആയുഷ് ഹെൽത്ത് & വെൽസ് സെന്റർ ,യുവജന ഗ്രന്ഥാലയം കയരളം എന്നിവയുടെ ആഭിമുഖ്യത്തിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.വി അജിത ഉദ്ഘാടനം ചെയ്തു.
ഗ്രന്ഥാലയം പ്രസിഡണ്ട് കെ.പി കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാരായ എ.പി സുചിത്ര , കെ.ശാലിനി എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. ഡോ :രാജേഷ് പി.വി, ഡോ: മിഥുന.എം എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ഗ്രന്ഥാലയം സെക്രട്ടറി എം.വി മനോജ് സ്വാഗതം പറഞ്ഞു.