കമ്പിൽ - ചെറുക്കുന്ന് ലിങ്ക് റോഡ് പൊട്ടിപ്പൊളിഞ്ഞ നിലയിൽ ; ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് നാട്ടുകാർ


കമ്പിൽ :- കമ്പിൽ ടൗണിൽ നിന്നുള്ള ചെറുക്കുന്ന് ലിങ്ക് റോഡ് തകർന്ന നിലയിൽ. കമ്പിൽ റഹീം ഹോട്ടലിന് സമീപമുള്ള റോഡാണ് പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നത്. റോഡിന്റെ ഈ അവസ്ഥ വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ഏറെ ബുദ്ധിമുട്ടായിരിക്കുകയാണ്.

ദിനംപ്രതി ഇരുചക്ര വാഹനങ്ങൾ ഉൾപ്പടെ നിരവധി വാഹനങ്ങൾ കടന്നു പോകുന്ന റോഡാണിത്. എന്നാൽ റോഡിന്റെ ഈ ശോചനീയാവസ്ഥ അപകടസാധ്യത ഉണ്ടാക്കുകയാണ്. വിദ്യാർത്ഥികൾ ഉൾപ്പടെ നിരവധിപേർ ഈ റോഡ് വഴി സഞ്ചരിക്കുന്നുണ്ട്. എത്രയും പെട്ടെന്ന് തന്നെ അധികൃതർ ഇടപെട്ട് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.









Previous Post Next Post