സ്രവ പരിശോധന ഫലം ഇന്ന് ലഭിച്ചേക്കും

 


കണ്ണൂര്‍ :-നിപ രോഗം സംശയിച്ച് ചികിത്സയിൽ ഉള്ളവരുടെ സ്രവ പരിശോധന ഫലം ഇന്ന് ലഭിച്ചേക്കും.

മാലൂര്‍ പഞ്ചായത്ത് പരിധിയില്‍ താമസിക്കുന്ന രണ്ട് പേരെയാണ് നിപ ലക്ഷണങ്ങളോടെ ഇന്നലെ പരിയാരം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇരുവരേയും നിരീക്ഷണ വാര്‍ഡിലേക്ക് മാറ്റി. ഇന്നലെ രാത്രി രണ്ട് പേരുടേയും സ്രവം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് പരിശോധനക്ക് അയച്ചു.


ഫലം ലഭിച്ച ശേഷം കൂടുതല്‍ നടപടികള്‍ ആവശ്യമാണെങ്കില്‍ സ്വീകരിക്കുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. കെ സുദീപ് അറിയിച്ചു.

Previous Post Next Post