കോഴിക്കോട് :- ദേശാഭിമാനി മുൻ സീനിയർ ന്യൂസ് എഡിറ്ററും പ്രമുഖ സ്പോർട്സ് ലേഖകനുമായിരുന്ന പേരാമ്പ്ര
ഉണ്ണികുന്നുംചാലിൽ യു.സി ബാലകൃഷ്ണൻ (72) നിര്യാതനായി. പേരാമ്പ്രയിലെ പരേതരായ ഉണ്ണിക്കുന്നും ചാലിൽ കുഞ്ഞിക്കണ്ണക്കുറുപ്പിന്റെയും ലക്ഷ്‌മി അമ്മയുടെയും മകനാണ്.
അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. പേരാമ്പ്ര ഇ എം എസ് സഹകരണ ആശുപത്രിയിലാണ് അന്ത്യം. ദേശാഭിമാനിയുടെ കണ്ണൂർ, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, കോട്ടയം, തൃശൂർ, മലപ്പുറം യൂണിറ്റുകളിൽ പ്രവർത്തിച്ചു.
ഭാര്യ: ഇന്ദിര.
മക്കൾ : ബിപിൻ, ഇഷിത (അബുദാബി).
മരുമകൻ : അനുജിത്ത് (അബുദാബി).
സംസ്‌കാരം വെള്ളിയാഴ്ച വൈകിട്ട് നാലിന് പേരാമ്പ്രയിൽ നടത്തി.