മാരക ലഹരി മരുന്നുമായി മലപ്പട്ടം സ്വദേശികൾ പിടിയിൽ


കണ്ണൂർ :- മാരക ലഹരി മരുന്നുമായിമലപ്പട്ടം സ്വദേശികളായ രണ്ടു യുവാക്കളെ എക്സൈസ് സംഘം പിടികൂടി. മലപ്പട്ടം പടപ്പക്കരി കത്തിയണക്കലിലെ കെ.വൈഷ്ണവ് (28), മലപ്പട്ടം പൂക്കണ്ടത്തിലെ പി.പി ജിതേഷ് (23) എന്നിവരെയാണ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് & ആന്റി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡിലെസർക്കിൾ ഇൻസ്‌പെക്ടർ സി.ഷാബുവും സംഘവും പിടികൂടിയത്. 

ഓണം സ്പെഷ്യൽ ഡ്രൈവ് എൻഫോഴ്സ്മെന്റ് പ്രവർത്തനത്തിന്റെ ഭാഗമായി പട്രോൾ നടത്തി വരവെ നാറാത്ത് പുതിയതെരു റോഡിൽ കാട്ടാമ്പള്ളിയിൽ വെച്ച് ഇന്നലെ രാത്രി 7 മണിക്കാണ് 5.068 ഗ്രാം മെത്താംഫിറ്റാമിനുമായി യുവാക്കൾ എക്സൈസ് പിടിയിലായത്.

റെയ്ഡിൽ അസിസ്റ്റന്റ് എക്സ്സൈസ് ഇൻസ്‌പെക്ടർമാരായ അബ്ദുൽ നാസർ ആർ.പി, പ്രഭുനാഥ് പി.സി, സിവിൽ എക്സ്സൈസ് ഓഫീസർമാരായ ശരത് പി.ടി, പ്രിയേഷ്.പി, മുഹമ്മദ് അജ്മൽ കെ.എം, വനിതാ സിവിൽ എക്സൈസ് ഓഫീസർ സീമ.പി എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

Previous Post Next Post