കണ്ണാടിപ്പറമ്പ് :- ദാറുൽ ഹസനാത്ത് ഇംഗ്ലീഷ് ഹൈസ്കൂൾ വിദ്യാർത്ഥികൾ സ്വരൂപിച്ച വയനാട് റിലീഫ് ഫണ്ട് കൈമാറി . K R S M A കണ്ണൂർ ജില്ലാ പ്രസിഡന്റ് കെ.എൻ മുസ്തഫ ഏറ്റുവാങ്ങി.
ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പാൾ അബ്ദുൽ റഹ്‌മാൻ വെങ്ങാടൻ, ഹസനാത് ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ താജുദ്ധീൻ വാഫി, സ്കൂൾ ലീഡർ മുഹമ്മദ് സിനാൻ, വൈസ് പ്രിൻസിപ്പാൾ മേഘ രാമചന്ദ്രൻ, അധ്യാപകരായ സുനിത ടീച്ചർ,സൗദാബി, അഞ്ജലി, റാഷിദ്, സ്റ്റാഫ് സെക്രട്ടറി തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിൽ ഷീന ടീച്ചർ സ്വാഗതവും റുബീന.കെ നന്ദിയും പറഞ്ഞു.