മയ്യിൽ :- മയ്യിൽ പഞ്ചായത്തിലെ 18ാം വാർഡിൽ നണിയൂർ നമ്പ്രം ചാത്തോത്ത്കുന്ന് റോഡിൽ വലിയ ഗർത്തം രൂപപ്പെട്ട നിലയിൽ. വാഹനങ്ങൾക്ക് അപകടഭീഷണിയായാണ് ഗർത്തം രൂപപ്പെട്ടിട്ടുള്ളത്. ദിനംപ്രതി നിരവധി വാഹനങ്ങൾ കടന്നു പോകുന്ന റോഡാണിത്. ഇവിടെ ഒരുപാട് കാലമായി ഗർത്തം രൂപപ്പെടുന്നതായി നാട്ടുകാർ പറയുന്നു.
നണിയൂർ നമ്പ്രം മുസ്ലിം യൂത്ത് ലീഗ് നേതാക്കൾ സ്ഥലം സന്ദർശിച്ചു. എത്രയും പെട്ടെന്ന് റോഡിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തി പ്രശ്നം പരിഹരിക്കണമെന്ന് ശാഖ മുസ്ലിം യൂത്ത് ലീഗ് കമ്മറ്റി ആവശ്യപ്പെട്ടു. നിലവില്‍ ചെറിയ വാഹനങ്ങൾ കടന്നു പോകുന്ന റോഡിലെ ഗർത്തം അപകടം സംഭവിക്കാനുള്ള സാധ്യത കൂടുതലാണെന്ന് മുസ്ലിം യൂത്ത് ലീഗ് ആരോപിച്ചു.
മുസ്ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ല സെക്രട്ടറി ഷംസീർ മയ്യിൽ, മുസ്ലീം യൂത്ത് ലീഗ് നണിയൂർ നമ്പ്രം സെക്രട്ടറി സാജിദ്.എം, പ്രസിഡണ്ട് ഹബീബ്.പി, കെ.എം.സി.സി ബഹ്റൈൻ പ്രസിഡണ്ട് റമീസ് , യൂത്ത് ലീഗ് ശാഖ ഭാരവാഹികളായ സമീര്‍.എം, നൗഫൽ പി.പി, ഷംസീർ സി.കെ എന്നിവർ സ്ഥലം സന്ദർശിച്ചു.