മയ്യിൽ പഞ്ചായത്തിൽ മുണ്ടിനീര് ; ജാഗ്രതാ നിര്‍ദ്ദേശവുമായി മയ്യില്‍ CHC


മയ്യില്‍ : മയ്യില്‍ പഞ്ചായത്തില്‍ മുണ്ടിനീര് പടരുന്ന സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദ്ദേശവുമായി മയ്യിൽ സാമൂഹികാരോഗ്യ കേന്ദ്രം. ലക്ഷണങ്ങളുള്ളവര്‍ ഉടന്‍ ചികിത്സ നടത്തണമെന്നും സാമൂഹ്യ സമ്പര്‍ക്കം ഒഴിവാക്കണമെന്നും ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ നിര്‍ദ്ദേശത്തിലുണ്ട്. 

പനി , തലവേദന, തൊണ്ടവേദന, ഛര്‍ദി, ചെവിയില്‍ ശക്തമായ വേദനയുണ്ടാവുക എന്നിവയാണ് ലക്ഷണങ്ങള്‍. പഞ്ചായത്തിലെ എല്ലാ വിദ്യാലയങ്ങളിലെയും പ്രഥമാധ്യാപകര്‍ക്കാണ് നിര്‍ദ്ദേശങ്ങള്‍ കൈമാറിയത്.

Previous Post Next Post