കൊളച്ചേരി :- CPIM കൊളച്ചേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. എല്ലാ ബ്രാഞ്ചുകളിലും ലോക്കൽ കമ്മിറ്റി ഓഫീസിലും ദേശീയപതാക ഉയർത്തി.
കരിങ്കൽക്കുഴിയിൽ കുഞ്ഞിരാമൻ കൊളച്ചേരി പതാക ഉയർത്തി. ലോക്കൽ സെക്രട്ടറി ശ്രീധരൻ സംഘമിത്ര, കെ.രാമകൃഷ്ണൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.