വയനാട്ടിലെ ദുരന്തബാധിതർക്ക് വീട് നിർമ്മിച്ചു നൽകുന്നതിനായി DYFI കൊളച്ചേരി നോർത്ത് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രഥമൻ ചലഞ്ച് സംഘടിപ്പിക്കുന്നു


കൊളച്ചേരി :- വയനാട്ടിലെ ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിന് വേണ്ടി DYFI സംസ്ഥാന കമ്മിറ്റി 25 വീടുകൾ നിർമ്മിച്ചു നൽകുന്നു. വീട് നിർമ്മാണത്തിനുള്ള പണം കണ്ടെത്തുന്നതിന് DYFI കൊളച്ചേരി നോർത്ത് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഗസ്ത് 11 ഞായറാഴ്ച പ്രഥമൻ ചലഞ്ച് സംഘടിപ്പിക്കുന്നു. ആഗസ്ത് 10 ന് വൈകുന്നേരം 5 വരെ ഓർഡർ സ്വീകരിക്കുന്നത്. ഒരു ലിറ്റർ പ്രഥമന് 200 രൂപയാണ്. 

Previous Post Next Post