വയനാടിനൊരു കൈത്താങ്ങ് ; ദുരിതബാധിതർക്ക് DYFI നിർമിക്കുന്ന സ്നേഹവീടുകളുടെ ധനസമാഹരണത്തിന് മേഴ്‌സി ബസ്സുകൾ കാരുണ്യയാത്ര നടത്തി


മയ്യിൽ :- വയനാട്ടിലെ ദുരിതബാധിതർക്കു കൈത്താങ്ങായി ഡി.വൈ.എഫ്.ഐ നിർമിക്കുന്ന സ്നേഹവീടുകൾക്കായി മേഴ്‌സിയുടെ ഏഴ് ബസുകൾ സ്നേഹയാത്ര നടത്തി. ഡി.വൈ.എഫ്.ഐ മയ്യിൽ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വീട് നിർമാണത്തിനായി ബസ് ജീവനക്കാരും മാനേജ്‌മെന്റും സ്നേഹയാത്ര നടത്തിയത്. ചാലോട്, മയ്യിൽ, എരിഞ്ഞിക്കടവ്, പഴശ്ശിപള്ളി തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് കണ്ണൂർ ആസ്പത്രി വരെ സർവീസ് നടത്തുന്ന ബസുകളാണ് സ്നേഹയാത്ര നടത്തിയത്. 

മയ്യിൽ ബസ്സ്റ്റാൻഡ് പരിസരത്ത് നടന്ന ചടങ്ങ് ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയംഗം മുഹമ്മദ് സിറാജ് ഫ്ലാഗ് ഓഫ് ചെയ്തു. ഡി.വൈ.എഫ്.ഐ മയ്യിൽ മേഖലാ കമ്മിറ്റിയും തപസ്യ ബസുമായി ചേർന്ന് നടത്തിയ സ്നേഹയാത്ര ഡി.വൈ.എഫ്.ഐ മയ്യിൽ ബ്ലോക്ക് സെക്രട്ടറി രനിൽ നമ്പ്രം ഫ്ലാഗ് ഓഫ് ചെയ്തു. ജില്ലാ കമ്മിറ്റിയംഗം മിഥുൻ കണ്ടക്കൈ, ബ്ലോക്ക് പ്രസിഡൻ്റ് കെ.സി ജിതിൻ തുടങ്ങിയവർ നേതൃത്വം നൽകി.

Previous Post Next Post