മയ്യിൽ ESWAയും കണ്ണൂർ ജില്ലാ സൈനിക ക്ഷേമ ഓഫീസും സംയുക്തമായി വിമുക്തഭട സെമിനാർ സംഘടിപ്പിച്ചു


മയ്യിൽ :- തളിപ്പറമ്പ് താലൂക്ക് നിവാസികളായ വിമുക്തഭടന്മാർക്ക് വേണ്ടി കണ്ണൂർ ജില്ലാ സൈനിക ക്ഷേമ ഓഫീസും മയ്യിൽ ESWAയും ചേർന്ന് വിമുക്തഭട സെമിനാർ സംഘടിപ്പിച്ചു. മയ്യിൽ വേളം വായനശാലയിൽ ജില്ലാ സൈനിക ക്ഷേമ ഓഫീസർ ഷാജി കെ.കെയുടെ അധ്യക്ഷതയിൽ മയ്യിൽ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.ഭരതൻ ഉദ്ഘാടനം ചെയ്തു. 

VI ാo വാർഡ് മെമ്പർ കെ.ബിജു, ജില്ലാ സൈന്യ മാതൃ ശക്തി കണ്ണൂരിന് വേണ്ടി Col സാവിത്രിയമ്മ കേശവൻ (Rtd), NEXCC കണ്ണൂരിന് വേണ്ടി മൈക്കിൾ ചാണ്ടി കൊല്ലിയിൽ , KSESL കണ്ണൂരിനു വേണ്ടി എം.വി ജനാർദ്ദനൻ നമ്പ്യാർ, ESWA മയ്യിൽ പ്രസിഡണ്ട് രാധാകൃഷ്ണൻ ടി.വി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

മോഹനൻ കാരക്കീൽ, PCP പുരുഷോത്തമൻ, കുഞ്ഞികൃഷ്ണൻ.കെ , പ്രിയ കുറ്റ്യാട്ടൂർ, വിജയൻ തളിപ്പറമ്പ്, Sub ഷാജി ചേലേരി, Sub വിജയൻ മട്ടന്നൂർ തുടങ്ങി ധാരാളം പേരുടെ പരാതികൾക്ക് പരിഹാരങ്ങൾ നിർദ്ദേച്ചു. വിവിമുക്തഭടന്മാർക്കും അവരുടെ ആശ്രിതർക്കും ലഭിച്ചുവരുന്ന ഏകദേശം ഇരുപതോളം ആനുകൂല്യങ്ങളെപ്പറ്റി Asst ZSWO ജോസഫ് സി.ജെ ബോധവൽക്കരണം നടത്തി. അസിസ്റ്റൻ്റ് ജില്ലാ സൈനിക ഓഫീസർ ജോസഫ് സി.ജെ സ്വാഗതവും വെൽഫെയർ ഓർഗനൈസർ ജോസ് വി.പി നന്ദിയും പറഞ്ഞു. 

Previous Post Next Post