പാമ്പുരുത്തി റോഡ് ബസ് സ്റ്റോപ്പിൽ ബസ് നിർത്തുന്നില്ല ; MSF കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മയ്യിൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകി


കമ്പിൽ :- പാമ്പുരുത്തി റോഡ് ബസ് സ്റ്റോപ്പിൽ ബസ് നിർത്താത്ത വിഷയവുമായി ബന്ധപ്പെട്ട് MSF കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മയ്യിൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പാമ്പുരുത്തി റോഡ് ബസ്റ്റോപ്പിൽ രാവിലെ 8: 30 നും 9 മണിക്കും ഇടയിലായി ബസ് നിർത്താത്തതിനാൽ നൂറോളം വിദ്യാർത്ഥികൾ യാത്രാദുരിതത്തിലായിരിക്കുകയാണ്.  

പ്രശ്നത്തിന് പരിഹാരം കാണാൻ MSF കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ ബസ് സ്റ്റോപ്പിൽ നിരീക്ഷണം നടത്തുകയും നിർത്താത്ത ബസ്സിന്റെ പേരും വണ്ടി നമ്പറും നോട്ട് ചെയ്ത് ഇന്ന് മയ്യിൽ പോലീസ് സ്റ്റേഷനിൽ പരാതി സമർപ്പിക്കുകയും ചെയ്തു. MSF കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് ആരിഫ് പാമ്പുരുത്തി, ജനറൽ സെക്രട്ടറി പാട്ടയം, വൈസ് പ്രസിഡണ്ട് നാസിം പാമ്പുരുത്തി, സെക്രട്ടറി സാലിം PTP എന്നിവർ പങ്കെടുത്തു.

Previous Post Next Post