വയനാട് ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് സഹായ ഹസ്തവുമായി PTH കൊളച്ചേരി മേഖല കമ്മിറ്റി മസ്കറ്റ് ചാപ്റ്റർ അഡ്വൈസറി ബോർഡ് അംഗം എസ്.മുസ്തഫ ഹാജി ; മൂന്ന് വീടുകൾ നിർമ്മിച്ചു നൽകും


കൊളച്ചേരി :- വയനാട് പ്രകൃതിദുരന്തത്തിൽപെട്ട് വീട് നഷ്ടപ്പെട്ടവർക്ക് സഹായവുമായി PTH കൊളച്ചേരി മേഖല കമ്മിറ്റിയുടെ മസ്കറ്റ് ചാപ്റ്റർ അഡ്വൈസറി ബോർഡ് അംഗവും  പ്രമുഖ ജീവകാരുണ്യ പ്രവർത്തകനുമായ എസ്.മുസ്തഫ ഹാജി സാഹിബ്.

വയനാട്ടിലെ ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് മൂന്ന് വീടുകൾ നിർമിച്ചു നൽകും. സ്ഥലവും കുടുംബവും നിർണയിച്ചു കഴിഞ്ഞാൽ വീടുകൾ നിർമ്മിക്കാനുള്ള തുക മൂന്ന് കുടുംബങ്ങൾക്ക് കൈമാറും. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ മുഖേന ഫണ്ട് കൈമാറുമെന്ന്  കൊളച്ചേരി മേഖല PTH പ്രസിഡന്റ് മുസ്തഫ കോടിപ്പൊയിൽ പറഞ്ഞു.

Previous Post Next Post