കമ്പിൽ :- സമകാലത്തോട് സംവദിക്കാൻ ശേഷിയുള്ള പ്രവർത്തക സമൂഹത്തെ രൂപപ്പെടുത്തുക എന്ന ലക്ഷ്യം മുൻനിർത്തി പരിശീലന പരിപാടികളുടെ ഭാഗമായുള്ള SYS കമ്പിൽ സോൺ സഹവാസം ക്യാമ്പ് നാളെ ആഗസ്ത് 29 വ്യാഴാഴ്ച വൈകുന്നേരം 4.30 ന് പാലത്തുങ്കര ഇസ്സത്തുൽ ഇസ്ലാം മദ്രസയിൽ തുടക്കമാകും. ക്യാമ്പ് വെള്ളിയാഴ്ച സമാപിക്കും.
ക്യാമ്പിൽ ഇന്ററടക്ടറി സെഷൻ,പാനൽ ഡിസ്കഷൻ, ഗ്രൂപ്പ് ഡിസ്കഷൻ, പ്രഭാത സൗന്ദര്യം, ഏർലി ബേർഡ്സ്, ഹിസ്റ്ററി ടോക്ക് തുടങ്ങിയ വിവിധ സെഷനുകൾക്ക് എസ് വൈ എസ് ജില്ലാ പ്രസിഡണ്ട് അബ്ദുറഷീദ് സഖാഫി മെരുവമ്പായി, ജനറൽ സെക്രട്ടറി നിസാർ അതിരകം, ദഅ് വ പ്രസിഡണ്ട് ഷറഫുദ്ദീൻ അമാനി മണ്ണൂർ സാമൂഹികം സെക്രട്ടറി അംജദ് മാസ്റ്റർ, സാന്ത്വനം സെക്രട്ടറി റിയാസ് കക്കാട്, കാസിം മാസ്റ്റർ പയ്യന്നൂർ, അജ്മൽ മാസ്റ്റർ, റഫീഖ് സഅദി, മുബഷിർ ഹസൻ തുടങ്ങിയവർ നേതൃത്വം നൽകും.
നസീർ സഅദി കയ്യങ്കോട്, ഇബ്രാഹിം മാസ്റ്റർ പാമ്പുരുത്തി, മിഥിലാജ് സഖാഫി ചോല, ഉമർ സഖാഫി ഉറുമ്പിയിൽ, മുഈനുദ്ദീൻ സഖാഫി നെല്ലിക്ക പാലം, മുനീർ സഖാഫി കടൂർ, അബ്ദുൽ ഖാദർ ജൗഹരി, നൗഷാദ് മൗലവി തരിയേരി, അബ്ദുൽ അസീസ് മാസ്റ്റർ വേശാല, ജുബൈർ മാസ്റ്റർ ഉറുമ്പിയിൽ, ഉവൈസ് നൂഞ്ഞേരി, അഷ്റഫ് ചേലേരി എന്നിവർ സംസാരിക്കും.