ചേലേരി :- ചേലേരി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം നവരാത്രി ആഘോഷം ഒക്ടോബർ 10,11,12,13 തീയ്യതികളിൽ നടക്കും. ഒക്ടോബർ 10 വ്യാഴാഴ്ച വൈകുന്നേരം 6 മണിക്ക് മാതൃസമിതിയുടെ ഭജൻസന്ധ്യ, 7 മണിക്ക് മനോജ് മാസ്റ്റർ അവതരിപ്പിക്കുന്ന ആദ്ധ്യാത്മിക പ്രഭാഷണം.
ഒക്ടോബർ 11 വെള്ളിയാഴ്‌ച വൈകുന്നേരം ഗ്രന്ഥം വെപ്പ് . 6 മണിക്ക് ഭജൻസന്ധ്യ, 7 മണിക്ക് പി.കെ കുട്ടികൃഷ്ണൻ അവതരിപ്പിക്കുന്ന ആദ്ധ്യാത്മിക പ്രഭാഷണം, തുടർന്ന് ചേലേരി നിവാസികൾ അവതരിപ്പിക്കുന്ന കരോക്കെ ഭക്തി ഗാനമേളയും അരങ്ങേറും.
ഒക്ടോബർ 12 ശനിയാഴ്‌ച രാവിലെ ഗ്രന്ഥപൂജ. വൈകുന്നേരം ദീപാരാധനക്ക് ശേഷം വാഹനപൂജ. ഒക്ടോബർ 13 ഞായറാഴ്‌ച രാവിലെ ഗ്രന്ഥമെടുക്കൽ, എഴുത്തിനിരുത്തൽ എന്നിവയും നടക്കും.