മയ്യിൽ :- മയ്യിൽ കവിളിയോട്ട് ചാൽ ജനകീയ വായനശാല & ഗ്രന്ഥാലയം, യങ് സ്റ്റാർ സ്പോർട്സ് ക്ലബ്, സഹൃദയ സ്വയം സഹായസംഘം എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 'ഓണോത്സവം 2024' സെപ്റ്റംബർ 14, 15,16 തീയ്യതികളിൽ നടക്കും.
സെപ്റ്റംബർ 14 ശനിയാഴ്ച കാരംസ്, ചെസ്സ് മത്സരങ്ങളും സെപ്റ്റംബർ 15 ഞായറാഴ്ച തിരുവോണ നാളിൽ പൂക്കളമത്സരവും നടക്കും. ഫുട്ബോൾ ടൂർണമെന്റും ഉണ്ടായിരിക്കുന്നതാണ്. സെപ്റ്റംബർ 16 തിങ്കളാഴ്ച രാവിലെ 9 മണി മുതൽ വിവിധ കലാകായിക മത്സരങ്ങൾ അരങ്ങേറും.
സമാപന സമ്മേളനം മയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി അജിത ഉദ്ഘാടനം ചെയ്യും. വിനോദ് ( തളിപ്പറമ്പ് താലൂക്ക് ലൈബ്രറി കൗൺസിൽ) അധ്യക്ഷത വഹിക്കും. മയ്യിൽ ഗ്രാമപഞ്ചായത്ത് മെമ്പർ ഇ.എം സുരേഷ് ബാബു സമ്മാനദാനം നിർവഹിക്കും. ബാബു പണ്ണേരി, സി.കെ പ്രേമരാജൻ, പാർത്ഥീപ് തുടങ്ങിയവരെ അനുമോദികും.