ലെൻസ്ഫെഡ് കൊളച്ചേരി യൂണിറ്റ് കമ്മറ്റിയുടെ 14-ാം യൂണിറ്റ് കൺവെൻഷൻ സംഘടിപ്പിച്ചു


മയ്യിൽ :- ലെൻസ്ഫെഡ് (ലൈസൻസ്‌ഡ് എഞ്ചിനീയേഴ്സ‌് & സൂപ്പർവൈസേഴ്‌സ് ഫെഡറേഷൻ) കൊളച്ചേരി യൂണിറ്റ് കമ്മറ്റിയുടെ 14-ാം യൂണിറ്റ് കൺവെൻഷൻ മയ്യിൽ സാംസ് ഹാളിൽ നടന്നു. മയ്യിൽ ഗ്രാമപഞ്ചായത്ത് മെമ്പർ രവി മാണിക്കോത്ത് ഉദ്ഘാടനവും ഉപഹാര സമർപ്പണവും നിർവ്വഹിച്ചു. 

കൊളച്ചേരി യൂണിറ്റ് പ്രസിഡന്റ് ബാബു പണ്ണേരി അധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി ബിലുമോൻ കെ.കെ അനുശോചനപ്രമേയം അവതരിപ്പിച്ചു. ലെൻസ്ഫെഡ് കണ്ണൂർ നോർത്ത് ഏരിയാ കമ്മറ്റി പ്രസിഡന്റ് ശ്രീജു.എം മുഖ്യാതിഥിയായി.  

2023-24 വർഷത്തെ ഗുരു നിത്യ ചൈതന്യയതി മികച്ച സംരംഭകനുള്ള സംരംഭകശ്രീ പുരസ്‌കാര ജേതാവ് ബാബു പണ്ണേരി, ഷട്ടിൽ ബാഡ്മിന്റൺ അസോസിയേഷൻ ട്രെയിനിങ് ക്യാമ്പ് പൂർത്തിയാക്കിയ കോച്ച്  പി.നിഖിൽ, SSLC, പ്ലസ് ടു, USS പരീക്ഷകളിൽ ഉന്നത വിജയം നേടിയ അമയ സദൻ, അൻകേത് ജി നാഥ് , റോണക്ക് ജി നാഥ് എന്നിവരെ ആദരിച്ചു. 

പത്ര - ദൃശ്യ മാധ്യമ പ്രവർത്തകരായ കെ പി മഹമ്മൂദ് (കൊളച്ചേരി വാർത്തകൾ Online News), സ്നേഹാ രാജ് (കൊളച്ചേരി വാർത്തകൾ Online News) , സജീവ് അരിയേരി (മലയാള മനോരമ), എം.കെ ഹരീന്ദ്രൻ (മാതൃഭൂമി), ജയൻ ചോല (കണ്ണൂർ വിഷൻ), രവി, പ്രിയേഷ്.കെ (ദേശാഭിമാനി), രവീന്ദ്രനാഥ് കെ.വി (PRD കണ്ണൂർ), ജിഷ്ണു പ്രകാശ് (മയ്യിൽ വാർത്തകൾ) എന്നിവരെ ചടങ്ങിൽ ആദരിച്ചു.

കൊളച്ചേരി യൂണിറ്റ് സെക്രട്ടറി ധനീഷ് കെ.വി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ലെൻഫെഡ് കൊളച്ചേരി യൂണിറ്റ് ട്രഷറർ ഷംന പി.വി സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. ലെൻസ്ഫെഡ് കണ്ണൂർ നോർത്ത് ഏരിയാ കമ്മറ്റി ട്രഷറർ കെ.ഷാജി ക്ഷേമനിധി റിപ്പോർട്ടും ബൈലോ അവലോകനവും നിർവ്വഹിച്ചു. ലെൻസ്ഫെഡ് കണ്ണൂർ നോർത്ത് എരിയാ കമ്മറ്റി സെക്രട്ടറി പ്രമോദ് കെ.വി സംഘടനാ റിപ്പോർട്ട്  അവതരിപ്പിച്ചു. ലെൻസ്ഫെഡ് കൊളച്ചേരി യൂണിറ്റ് ചാർജ്ജർ പി.കെ മുരളീധരൻ, ലെൻസ്‌ഫെഡ് കൊളച്ചേരി യൂണിറ്റ് വൈസ് പ്രസിഡന്റ് നിസാർ.എം തുടങ്ങിയവർ ആശംസയർപ്പിച്ച് സംസാരിച്ചു. ലെൻസ്ഫെഡ് കൊളച്ചേരി യൂണിറ്റ് സെക്രട്ടറി ധനീഷ് കെ.വി സ്വാഗതവും ട്രഷറർ ഷംന പി.വി നന്ദിയും പറഞ്ഞു.



















Previous Post Next Post