മയ്യിൽ :- സമഗ്രശിക്ഷ കേരളം തളിപ്പറമ്പ് സൗത്ത് ബി.ആർ.സിയുടെ നേതൃത്വത്തിൽ വേളം പൊതുജന വായനശാലയുടെ സഹകരണത്തോടെ ബി.ആർ.സിയുടെ തനത് പരിപാടി 'പൂവിളി 2024' സംഘടിപ്പിച്ചു. മയ്യിൽ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൻ വി.വി അനിതയുടെ അദ്ധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം.വി അജിത ഉദ്ഘാടനം ചെയ്തു.
മയ്യിൽ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ എം.ഭരതൻ, ഡോ. പി.കെ സബിത്ത്(ഡി.പി.ഒ എസ് എസ്.കെ കണ്ണൂർ), വാർഡ് മെമ്പർ ബിജു.കെ, പൊതുജന വായനശാല സെക്രട്ടറി രാധാകൃഷ്ണൻ മാസ്റ്റർ, വെറ്റിനറി സർജൻ ഡോ. ആസിഫ് എം.അശ്രഫ്, കണ്ടക്കൈ എ.എൽ.പി എസ് പ്രധാന അധ്യാപകൻ സി.വിനോദ് മാസ്റ്റർ എന്നിവർ മുഖ്യ അതിഥികളായി.
ബി.പി.സി. ഗോവിന്ദൻ എടാടത്തിൽ പദ്ധതി വിശദീകരണം നിർവ്വഹിച്ചു. മുൻ ഡി പി ഒ ഡോ:രമേശൻ കടൂരിൻ്റെ നേതൃത്യത്തിൽ രക്ഷിതാക്കൾക്കായി 'കുട്ടിക്കൊപ്പം കൂട്ടുകൂടാം ' പരിപാടിയും നടന്നു. കുട്ടികൾക്കായി ഓണപ്പാട്ടും ഓണകളികളും അരങ്ങേറി. തളിപറമ്പ സൗത്ത് എ.ഇ.ഒ ജാൻസി ജോൺ സമ്മാനദാനം നിർവ്വഹിച്ചു. ചടങ്ങിൽ സ്പെഷൽ എഡ്യുക്കേറ്റർ ശരണ്യ സ്വാഗതവും എം.ധന്യ നന്ദിയും പറഞ്ഞു.