ഒറ്റദിവസം 25 ലക്ഷം; റെക്കോഡ് കളക്‌ഷനുമായി കണ്ണൂർ KSRTC

 


കണ്ണൂർ:-.ഒറ്റദിവസം കൊണ്ട് 25 ലക്ഷത്തിന് മുകളിൽ വരുമാന നേട്ടവുമായി കെ എസ് ആർ ടി സി കണ്ണൂർ യൂണിറ്റ്കോർപറേഷൻ നിശ്ചയിച്ച 21,50,000 എന്ന ലക്ഷ്യത്തെ മറികടന്ന് 25,02,210 തുക ടിക്കറ്റ് വരുമാനത്തിലൂടെ മാത്രം സ്വന്തമാക്കിയാണ് യൂണിറ്റിന്റെ നേട്ടം. തിങ്കളാഴ്ചയിലെ മാത്രം കളക്‌ഷനാണിത്.

സംസ്ഥാനത്താകെ ഒറ്റ ദിവസം കൊണ്ട് ഒൻപത് കോടി കളക്‌ഷൻ നേടുക എന്ന ലക്ഷ്യമാണ് കോർപറേഷൻ മുന്നോട്ട് വെച്ചിരുന്നത്. ഇതിൽ 8.65 ലക്ഷം നേടാനാണ് കോർപ്പറേഷന്‌ സാധിച്ചത്. മിക്ക യൂണിറ്റുകൾക്കും ലക്ഷ്യം കൈവരിക്കാൻ സാധിച്ചില്ല.അതേസമയം നേട്ടം കൈവരിച്ച യൂണിറ്റുകൾ കെ എസ് ആർ ടി സിക്ക് അഭിമാനമായി. കളക്‌ഷനിൽ സംസ്ഥാന തലത്തിൽ ആറാമതാണ് കണ്ണൂർ യൂണിറ്റ്.

ഒരു കിലോമീറ്ററിൽ നേടിയ വരുമാനം, ഒരു ബസ് നേടിയ വരുമാനം എന്നിവയിലും ഒന്നാമതെത്തിയ കണ്ണൂർ യൂണിറ്റ് ഉത്തര മേഖലയിലെ ആകെ യൂണിറ്റുകളിലും ഒന്നാം സ്ഥാനത്തെത്തി.കഞ്ഞങ്ങാട്, പെരിന്തൽമണ്ണ, മാനന്തവാടി, തൊട്ടിൽപ്പാലം, തിരുവമ്പാടി യൂണിറ്റുകളാണ് ഉത്തര മേഖലയിൽ കണ്ണൂരിന് പിന്നിൽ ലക്ഷ്യം കൈവരിച്ച മറ്റ്‌ യൂണിറ്റുകൾ.

14-ന് നേടിയ 22,87,000 കളക്‌ഷനാണ് ഇതിന് മുൻപ് കണ്ണൂർ യൂണിറ്റ് സ്വന്തമാക്കിയ ഏറ്റവും ഉയർന്ന കളക്‌ഷൻ.

Previous Post Next Post