പഴയങ്ങാടി :- കേരള സ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനം നവംബർ 27,28 തീയതികളിൽ എരിപുരത്ത് നടക്കും. സമ്മേളനം വിജയകരമായി നടത്തുന്നതിനായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. എടാട്ട് മഹാത്മ മന്ദിരത്തിൽ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു. കെഎസ്എസ് പിഎ ജില്ലാ പ്രസിഡൻ്റ് കെ.മോഹനൻ അധ്യക്ഷത വഹിച്ചു.
കെപിസിസി അംഗം എം.പി ഉണ്ണിക്കൃഷ്ണൻ,ഡിസിസി ജനറൽ സെക്രട്ടറി കെ..ബ്രിജേഷ് കുമാർ, കെഎസ്എസ്‌പിഎ സംസ്ഥാന ജനറൽ സെക്രട്ടറി എം.പി വേലായുധൻ,വൈസ് പ്രസിഡൻ്റ്മാരായ ടി.കരുണാകരൻ, പലേരി പത്മനാഭൻ, സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ.രാമകൃഷ്ണൻ, എ.കെ സുധാകരൻ, ജില്ലാ ജനറൽ സെക്രട്ടറി കെ.സി രാജൻ, വി.രാജൻ, കൂനത്തറ മോഹനൻ, എസ്.കെ.പി സക്കരിയ്യ,എൻ.ജി സുനിൽ പ്രകാശ്, കെ.സുരേഷ്ബാബു, എം.പി ദാമോദരൻ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ : കെ.ബ്രിജേഷ് കുമാർ (ചെയർമാൻ), ടി.കരുണാകരൻ (ജനറൽ കൺവീനർ)
വിവിധ സബ് കമ്മി റ്റികൾ രൂപീകരിച്ചു. സമ്മേളനത്തിൻ്റെ ആദ്യഫണ്ട് ടി.എൻ കൃഷ്ണൻ നമ്പൂതിരിയിൽ നിന്ന് ഡിസിസി പ്രസിഡൻ്റ് മാർട്ടിൻ ജോർജ് ഏറ്റുവാങ്ങി.