പരമ്പരാഗത മേഖലയിലെ തൊഴിലാളികൾക്ക് ഓണസമ്മാനം ; 45 കോടി രൂപ അനുവദിച്ചു


തിരുവനന്തപുരം :- പരമ്പരാഗത മേഖലയിലെ തൊഴിലാളികൾക്ക് ഓണത്തിന്റെ ഭാഗമായി 45 കോടി രൂപയുടെ സഹായം സർക്കാർ അനുവദിച്ചു. മിനിമം കൂലി ഉറപ്പാക്കൽ പദ്ധതിയിലാണിത്. 8,94,922 തൊഴിലാളികൾക്ക് ഓണക്കാല ആനുകൂല്യം ലഭിക്കുമെന്ന് മന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു. കയർ, മത്സ്യബന്ധനം, കൈത്തറി, ഖാദി, ഈറ്റ, പനമ്പ്, ബീഡി ആൻഡ് സിഗാർ മേഖലകളിലെ ഇൻകം സപ്പോർട്ട് സ്കീം ആനുകൂല്യമാണു വിതരണം ചെയ്യുന്നത്.

ഗ്യാസ് ഏജൻസികളിൽ പാചകവാതക സിലിണ്ടർ വിതരണം ചെയ്യുന്ന തൊഴിലാളികൾക്ക് ബോണസായി 16,000 രൂപ നൽകും. 

കയർ ഫാക്‌ടറി തൊഴിലാളി കൾക്ക് ഓണം അഡ്വാൻസ് ബോണസായി 29.90% തുക ലഭിക്കും. ഇതിൽ 20% ബോണസും 9.90% ഇൻസെന്റീവുമായിരിക്കും. കഴിഞ്ഞ ജനുവരി മുതൽ മേയ് വരെയുള്ള ആകെ വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഓണം അഡ്വാൻസ് ബോണസ് നൽകുക.

മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിലെ വിധവാ പെൻഷൻ ഗുണഭോക്താക്കൾക്ക് 4 മാസത്തെ പെൻഷൻ വിതരണം ചെയ്യുന്നതിനായി 5.86 കോടി രൂപ അധിക തുകയായി അനുവദിച്ച് ഉത്തരവായി. 9,248 പേർക്കു ലഭിക്കും.

പൊതുമേഖലാ സ്ഥാപനങ്ങളിലെ ഓഫിസർമാർക്ക് 2,750 രൂപ ഉത്സവബത്ത നൽകും. ദിവസവേതനക്കാർക്ക് 1,250 രൂപ ഉത്സവബത്ത ലഭിക്കും.

Previous Post Next Post