തിരുവനന്തപുരം :- സപ്ലൈകോയുടെ ഓണച്ചന്തകൾ സെപ്റ്റംബർ 5നും റേഷൻ കടകൾ വഴി 14 ഇനങ്ങളുള്ള സൗജന്യ ഓണക്കിറ്റ് വിതരണം 9നും ആരംഭിക്കും. സെപ്റ്റംബർ 14 വരെ ജില്ല, താലൂക്ക് / നിയോജകമണ്ഡല അടിസ്‌ഥാനത്തിലാണ് ഓണച്ചന്തകൾ. 13 സബ്സിഡി സാധനങ്ങൾക്ക് പുറമേ ശബരി ഉൽപന്നങ്ങൾ, പ്രമുഖ ബ്രാൻഡുകളുടെ 200 ൽപരം നിത്യോപയോഗ സാധനങ്ങൾ, ഭക്ഷ്യ- ഭക്ഷ്യ ഇതര ഉൽപന്നങ്ങൾ എന്നിവ 10% മുതൽ 50% വരെ വിലക്കുറവിൽ ലഭിക്കുമെന്ന് മന്ത്രി ജി.ആർ അനിൽ അറിയിച്ചു. ഓണത്തിനായി 300 കോടി രൂപയുടെ അവശ്യസാധനങ്ങൾക്ക് സപ്ലൈകോ പർച്ചേസ് ഓർഡർ നൽകി. പഞ്ചസാരയും എല്ലാ വിൽപനശാലകളിലും എത്തിക്കും.
255 രൂപയുടെ 6 ശബരി ഉൽപന്നങ്ങൾ 189 രൂപയ്ക്ക് നൽകുന്ന ശബരി സിഗ്നേച്ചർ കിറ്റ്, ബ്രാൻഡഡ് ഉൽപന്നങ്ങൾക്ക് ഉച്ചയ്ക്ക് 2 മുതൽ 4 വരെ 10% അധിക വിലക്കുറവ് നൽകുന്ന ഡീപ് ഡിസ്കൗണ്ട് അവേഴ‌് സ്കീം, കോംബോ- ബൈ വൺ ഗെറ്റ് വൺ ഓഫറുകൾ എന്നിവയും ലഭിക്കും. ഓണച്ചന്തകളുടെ സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബർ 5നു വൈകിട്ട് 5 മണിക്ക് കിഴക്കേക്കോട്ട ഇ.കെ നായനാർ പാർക്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
മഞ്ഞ (എഎവൈ), ബ്രൗൺ - (എൻപിഐ) റേഷൻ കാർഡ് ഉട * മകൾക്കാണ് ഓണക്കിറ്റ്. വയനാ - ട് ഉരുൾപൊട്ടൽ മേഖലയിലെ എല്ലാ കാർഡ് ഉടമകൾക്കും കിറ്റ് നൽകും. അതേസമയം, സപ്ലൈ കോയുടെ ഓണച്ചന്തകൾക്ക് സർക്കാർ പ്രഖ്യാപിച്ച സഹായം ഇനിയും ലഭിച്ചിട്ടില്ല.