ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടത് പാരസെറ്റാമോൾ ഉൾപ്പെടെ 53 മരുന്നുകൾ


ന്യൂഡൽഹി :- അൽകെം ലബോറട്ടറി, ഹിന്ദുസ്‌ഥാൻ ആന്റിബയോട്ടിക്‌സ്, ഹെട്രോഡ്രഗ്‌സ്, കർണാടക ആൻറിബയോട്ടിക്സ്, പ്യൂർ & ക്യൂർ ഹെൽത്ത്കെയർ, മെഗ് ലൈഫ്‌സയൻസ് എന്നീ കമ്പനികളുടെ പാരസെറ്റാമോൾ ഉൾപ്പെടെ 53 മരുന്നുകൾ ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടു. സെൻട്രൽ ഡ്രഗ്‌സ് സ്‌റ്റാൻഡേഡ് കൺട്രോൾ ഓർഗ നൈസേഷനാണ് ഇതു സംബന്ധിച്ച റിപ്പോർട്ട് നൽകിയത്. 

എന്നാൽ മരുന്നുകമ്പനികൾ റിപ്പോർട്ട് തള്ളി. കാൽസ്യം, വൈറ്റമിൻ ഡി-3 മരുന്നുകൾ, ഉയർന്ന രക്തസ മ്മർദത്തിനും പ്രമേഹത്തിനുള്ള മരുന്നുകൾ തുടങ്ങിയവയാണു പരിശോധനയിൽ പരാജയപ്പെട്ടത്. പാരസെറ്റാമോൾ ഐപി 500 എംജി, പാൻ-ഡി, വൈറ്റമിൻ ബി കോംപ്ലക്സ്, വൈറ്റമിൻ സി സോഫ്റ്റ്ജെൽസ്, വൈറ്റമിൻ സി, ഡി 3 ടാബ്ല‌റ്റ് എന്നിവയെല്ലാം പരിശോധനയിൽ പരാജയപ്പെട്ടവയുടെ കൂട്ടത്തിലുണ്ട്.

Previous Post Next Post