വെൽഫെയർ പാർട്ടി കാരയാപ്പ്, നൂഞ്ഞേരി, ചേലേരി സെൻട്രൽ യൂണിറ്റ് സമ്മേളനങ്ങൾ സെപ്റ്റംബർ 8 ന്


ചേലേരി :- വെൽഫെയർ പാർട്ടി കാരയാപ്പ്, നൂഞ്ഞേരി, ചേലേരി സെൻട്രൽ യൂണിറ്റ് സമ്മേളനങ്ങൾ സെപ്റ്റംബർ 8 ഞായറാഴ്ച നടക്കും. സമ്മേളനങ്ങളുടെ ഉദ്ഘാടനം മുണ്ടേരിക്കടവിൽ വെൽഫെയർ പാർട്ടി കണ്ണൂർ ജില്ലാ സെക്രട്ടറി സി.കെ മുനവ്വിർ നിർവഹിക്കും. 

രാവിലെ 9 മണിക്ക് മുണ്ടേരിക്കടവ് പാലത്തിന് സമീപം നൂഞ്ഞേരി യൂണിറ്റിന്റെയും, ഉച്ചയ്ക്ക് 2 മണിക്ക് കാരയാപ്പ് എ.എൽ.പി സ്കൂളിൽ കാരയാപ്പ് യൂണിറ്റിന്റെയും, വൈകുന്നേരം 4 മണിക്ക് ചേലേരി മുക്ക് അലിഫ് ഓഡിറ്റോറിയത്തിൽ ചേലേരി സെൻട്രൽ യൂണിറ്റിന്റെയും സമ്മേളനങ്ങൾ നടക്കും. വെൽഫെയർ പാർട്ടി ജില്ലാ, മണ്ഡലം നേതാക്കൾ വിവിധ സെഷനുകളിൽ പങ്കെടുക്കും.

Previous Post Next Post