മുസ്‌ലിം യൂത്ത് ലീഗ് തളിപ്പറമ്പ് നിയോജക മണ്ഡലം കമ്മിറ്റി മയ്യിൽ പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി

 



മയ്യിൽ:- പോലീസ് സേനയിലെ ക്രിമിനൽ പ്രവർത്തനങ്ങൾക്കെതിരെ ആത്മാഭിമാനമുള്ള പൊലീസുകാർ പ്രതികരിക്കുവാൻ തയ്യാറാവണമെന്ന് മുസ്‌ലിം ലീഗ്‌ തളിപ്പറമ്പ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി കൊടിപ്പോയിൽ മുസ്തഫ ആവശ്യപെട്ടു

മുസ്‌ലിം യൂത്ത് ലീഗ് തളിപ്പറമ്പ് നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ മയ്യിൽ പോലീസ് സ്റ്റേഷൻ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി ഷംസീർ മയ്യിൽ അധ്യക്ഷത വഹിച്ചു. ഡി സി സി സെക്രട്ടറി കെ.സി ഗണേശൻ മയ്യിൽ, മുസ്‌ലിം ലീഗ് തളിപ്പറമ്പ് മണ്ഡലം ട്രഷറർ ടി.വി അസൈനാർ മാസ്റ്റർ, കൊളച്ചേരി ബ്ലോക്ക് കോണ്ഗ്രസ്സ് പ്രസിഡണ്ട് കെ.പി ശശിധരൻ, മുസ്‌ലിം ലീഗ്‌ നേതാക്കളായ എം അബ്ദുൽ അസീസ് , കെ കെ എം ബഷീർ മാസ്റ്റർ, കുഞ്ഞഹമ്മദ് കുട്ടി മയ്യിൽ, കെ.പി അബ്ദുൽ സലാം, കെ അബ്ദുള്ള മയ്യിൽ സംസാരിച്ചു. മുനീബ് പാറാൽ, ജാബിർ പാട്ടയം, ഖാദർ കാലടി, പി.കെ.പി നസീർ കമ്പിൽ, നിസാർ നമ്പ്രം,  പ്രകടനത്തിന് നേതൃത്വം നൽകി. യൂത്ത് ലീഗ് തളിപ്പറമ്പ നിയോജക മണ്ഡലം സെക്രട്ടറി പി കെ ശംസുദ്ധീൻ സ്വാഗതവും, യൂത്ത് ലീഗ് കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് മൻസൂർ പാമ്പുരുത്തി നന്ദിയും പറഞ്ഞു.




Previous Post Next Post