പഴശ്ശി സോപാനം കലാ-കായിക വേദി, വായനശാല & ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു


കുറ്റ്യാട്ടൂർ :- പഴശ്ശി സോപാനം കലാ-കായിക വേദി, വായനശാല & ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. കവയത്രി രതി കണിയാരത്ത് ഉദ്ഘാടനം ചെയ്തു ചടങ്ങിൽ സോപാനം പ്രസിഡണ്ട് ടി.ബൈജു അധ്യക്ഷനായി.

രതി കണിയാരത്ത് രചിച്ച വെയിൽ പൂക്കും തുരുത്ത് എന്ന കവിതാ സമാഹാരം ലൈബ്രേറിയൻ ഷിബിൻ സി.പി ഏറ്റുവാങ്ങി. കവയത്രി സ്മിത അജയൻ, ആർക്കിടെക്ചർ ശ്രീരാജ്.എം എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. സെക്രട്ടറി ഇ.സുഭാഷ് സ്വാഗതവും ജോ:സെക്രട്ടറി സുഷാന്ത് കെ.എം നന്ദിയും പറഞ്ഞു. 

Previous Post Next Post