മയ്യിൽ :- കേരള സർക്കാർ ആയുഷ് വകുപ്പ്, മയ്യിൽ ഗ്രാമപഞ്ചായത്ത് ആയുഷ് പ്രൈമറി ഹെൽത്ത് സെന്റർ ഹോമിയോപ്പതി , എസ്.ജെ.എം വായനശാല കണ്ടക്കൈ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മയ്യിൽ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൻ വി.വി അനിത പരിപാടി ഉദ്ഘാടനം ചെയ്തു.
'മുതിർന്ന പൗരന്മാരുടെ ആരോഗ്യവും ഹോമിയോപ്പതിയും' എന്ന വിഷയത്തെകുറിച്ച് ഡോ: ധന്യ ടി.ആർ, ഡോ: സാന്ദീപൻ.ടി എന്നിവർ ക്ലാസ്സെടുത്തു. സി.കൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെ.വി വിജയൻ സ്വാഗതവും കെ.അജയൻ നന്ദിയും പറഞ്ഞു.