കണ്ണൂർ :.കണ്ണൂർ എയർപോർട്ടിന്റെ പോയിന്റ് ഓഫ് കോൾ അനുവദിക്കുക. മറ്റിതര വികസനങ്ങൾ സാധ്യമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കണ്ണൂർ എയർപോർട്ട് ആക്ഷൻ കൗൺസിൽ ചെയർമാൻ രാജീവ് ജോസഫ് നടത്തിവരുന്ന നിരാഹാര സമരത്തിന് കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. കെ കെ എം എ കുവൈറ്റ് സെൻട്രൽ കമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയും സംയുക്തമായി മട്ടന്നൂരിലെ സമരപ്പന്തലിൽ എത്തിയാണ് ഐക്യദാർഡ്യം രേഖപ്പെടുത്തിയത്.
കെ കെ എം എ സംസ്ഥാന പ്രസിഡണ്ട് കെ കെ കുഞ്ഞബ്ദുല്ല അദ്ധ്യക്ഷത വഹിച്ചു. എയർപോർട്ടിൻ്റെ വികസനം നാടിൻ്റെയും കൂടി വികസനമാണ് അത് കൊണ്ട് തന്നെ അധികാരികൾ കണ്ണ് തുറക്കും വരെ നാട്ടിലും, മറുനാട്ടിലുമുള്ള മുഴുവൻ പ്രവാസി സമൂഹവും ഈ സമരത്തോടെപ്പമുണ്ടാവണമെന്ന് ചെയർമാൻ എ.പിഅബ്ദുൽ സലാം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
വർക്കിംഗ് പ്രസിഡണ്ട് എ വി മുസ്തഫ കണ്ണൂർ ജില്ലാ പ്രസിഡണ്ട് ടി എം ഇസഹാക്ക്, കാസർകോട് ജില്ലാ സെക്രട്ടറി പി എം എച്ച് കുഞ്ഞബ്ദുള്ള, ഹനീഫ മുഴിക്കൽ, എന്നിവർ അഭിവാദ്യം നേർന്നു കൊണ്ടു സംസാരിച്ചു. കെ പി അഷ്റഫ്, ഹസ്സൻ ഗനി, അഹമ്മദ് കടിഞ്ഞു മൂല, പി പി അബ്ദുല്ല, ഉമ്മർ പൊന്നാനി, അബ്ദുസലാം മലപ്പുറം, ഷറഫുദ്ദീൻ മേലടി , സി ഹമീദ് , അബ്ദു കുറ്റിച്ചിറ, മുസ്തഫ, വാഹിദ്, സത്താർ ചാലാട്, ബഷീർ ചക്കരക്കൽ, സത്താർ കണ്ണൂർ, റാഫി , ഉസ്മാൻമട്ടന്നൂർ, എന്നിവർ സംബന്ധിചു.