മണ്ടൂർ രവീന്ദ്രൻ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചു


കമ്പിൽ :- വൃക്കരോഗബാധിതനായി ഡയാലിസിസിന് വിധേയനാകുന്ന മണ്ടൂർ രവീന്ദ്രൻ്റെ തുടർ ചികിത്സക്കായി കമ്മിറ്റി രൂപീകരിച്ചു. കമ്പിൽ സംഘമിത്ര ഹാളിൽ ചേർന്ന യോഗത്തിൽ സംഘമിത്ര പ്രസിഡൻ്റ് എ.കൃഷ്ണൻ അധ്യക്ഷത വഹിച്ചു.

കൊളച്ചേരി ഗ്രാമപഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എൽ.നിസാർ, എം.ദാമോദരൻ, എം.അബ്ദുൾ അസീസ് , എ.കുമാരൻ കെ.രാമകൃഷ്ണൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. എം.ശ്രീധരൻ വിശദീകരണം നടത്തി.

രക്ഷാധികാരികൾ

കെ.പി അബ്ദുൾ മജീദ് (പ്രസിഡണ്ട് കൊളച്ചേരി പഞ്ചായത്ത്), എൽ.നിസാർ, ശ്രീധരൻ സംഘമിത്ര, കെ.എം ശിവദാസൻ

ചെയർമാൻ : എം.ദാമോദരൻ

കൺവീനർ : എ.കൃഷ്ണൻ




Previous Post Next Post