മുൻഗണനാ കാർഡുകാർക്കുള്ള റേഷൻ മസ്റ്ററിങ്ങിന് സംസ്ഥാനത്ത് തുടക്കമായി ; കണ്ണൂരിൽ ഒക്ടോബർ 3 മുതൽ


കണ്ണൂർ :- റേഷൻ കാർഡ് ഉടമകളുടെ മസ്റ്ററിങ് ബുധനാഴ്ച തുടങ്ങുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ അറിയിച്ചു. മുൻഗണനാ വിഭാഗങ്ങളിലുള്ളവർക്കായി മൂന്നുഘട്ടമായാണ് മസ്റ്ററിങ് നടക്കുക.
ബുധനാഴ്ച മുതൽ 24 വരെ തിരുവനന്തപുരം, 25 മുതൽ ഒക്ടോബർ ഒന്നുവരെ കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം , ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ മസ്റ്ററിങ് നടക്കും.

ഒക്ടോബർ മൂന്നുമുതൽ എട്ടുവരെ പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ,
മലപ്പുറം, കാസർകോട് എന്നിങ്ങനെയാണ് മസ്റ്ററിങ് ക്രമീകരണം. കഴിവതും റേഷൻകടകളിൽത്തന്നെ മസ്റ്ററിങ് നടത്താനാവും. ഇതരസംസ്ഥാനങ്ങളിലോ മറ്റു
ജില്ലകളിലോ താമസിക്കുന്നവർക്ക് അതാതിടങ്ങളിലെ റേഷൻകടകളിൽ മസ്റ്ററിങ്
നടത്താമെന്നും മന്ത്രി അറിയിച്ചു.

ഗുണഭോക്താക്കൾക്ക് റേഷൻ കാർഡ്, ആധാർ കാർഡ് എന്നിവ സഹിതം റേഷൻ കടകളിൽ നേരിട്ടെത്തി അപ്‌ഡേഷൻ നടത്താം. മുൻപ് അപ്ഡേഷൻ ചെയ്തവരും ഓഗസ്റ്റിൽ റേഷൻ വാങ്ങാൻ നേരിട്ടെത്തി ബയോമെട്രിക് സംവിധാനം ഉപയോഗിച്ച് റേഷൻ വാങ്ങിയ ഗുണഭോക്താക്കളും അപ്ഡേഷൻ നടത്തേണ്ടതില്ല.
Previous Post Next Post