മയ്യിലിൽ ഗണേശോത്സവ വിഗ്രഹ നിമഞ്ജന രഥ ഘോഷയാത്ര നാളെ

 


മയ്യിൽ:-മയ്യിൽ ഗണേശ സേവാസംഘത്തിന്റെ നേതൃത്വത്തിൽ എട്ടാം മൈൽ സിദ്ധിവിനായക ക്ഷേത്ര സമീത്ത് നടക്കുന്ന ഗണേശോത്സവത്തിന്റെ ഭാഗമായി നാളെ (ഞായർ ) വൈകുന്നേരം ഗണേശ വിഗ്രഹ നിമഞ്ജന രഥയാത്ര നടക്കും.

വൈകുന്നേരം നാല് മണിക്ക് എട്ടാം മൈലിൽ നിന്നും ആരംഭിച്ച് മയ്യിൽ പട്ടണം - കയരളം മൊട്ട വഴി നണിയൂർ നബ്രം പറശ്ശിനി പുഴയിൽ വിഗ്രഹ നിമഞ്ജനം നടക്കും.

പുലർച്ചെ നാല് മണിക്ക് മഹാഗണപതി ഹോമവും ഉച്ചയ്ക്ക് 3 മണിക്ക് ഗണേശ ഭജനയും നടക്കും.



Previous Post Next Post