കമ്പിൽ:- സിപിഐ എം സംസ്ഥാന സെക്രട്ടറിയും തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ സമുന്നത നേതാവുമായിരുന്ന ചടയൻ ഗോവിന്ദന്റെ 26ആം ചരമവാർഷികം തിങ്കളാഴ്‌ച വിവിധ പരിപാടികളോടെ ആചരിക്കും.
കണ്ണൂർ പയ്യാമ്പലത്തെ സ്‌മൃതി മണ്ഡപത്തിൽ രാവിലെ എട്ടിന് നടക്കുന്ന പുഷ്പാർച്ചനയിലും അനുസ്‌മരണ യോഗത്തിലും പൊളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ പി ജയരാജൻ, പി കെ ശ്രീമതി എന്നിവർ പങ്കെടുക്കും.
ജന്മനാടായ കമ്പിൽ ടൗണിൽ വൈകിട്ട് അഞ്ചിന് അനുസ്മരണ സമ്മേളനം നടക്കും. സമ്മേളനം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്ഘാടനം ചെയ്യും. 4.30ന് കൊളച്ചേരി മുക്ക് കേന്ദ്രീകരിച്ച് ബഹുജനപ്രകടനം ആരംഭിക്കും.